Conference



ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനം തൃശ്ശൂർ

2007-04-22

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ഇരുപത്തിയഞ്ചാം സംസ്ഥാന സമ്മേളനം 2007 ഏപ്രിൽ 22 23 തീയതികളിൽ ആയി സഖാവ് ചിത്തബ്രദ മജുംദാർ നഗർ (ടൗൺഹാൾ തൃശൂർ) നടന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സഖാവ് സിബിസി സമ്മേളനനഗരിയിൽ രക്ത പതാക ഉയർത്തി. സമ്മേളനം ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കെഎസ്എഫ്ഇ യുടെ ചിട്ടി സല 1000 കോടിയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സത്വരമായ നടപടികൾ സർക്കാർ ഭാഗത്തുനിന്നും മന്ത്രി ഉറപ്പു നൽകി. തുടർന്ന് ആഗോളവൽക്കരണവും പൊതുമേഖല ധനകാര്യ സ്ഥാപനങ്ങളുടെ അതിജീവനവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. സഖാവ് ഇ ബാലാനന്ദൻ സെമിനാർ ഉദ്ഘാടനം ചെയ്തു. സമ്മേളനം പ്രസിഡണ്ടായി സഖാവ് സി ബി സി വാര്യർ ,ജനറൽ സെക്രട്ടറിയായി സഖാവ് എസ് മുരളീകൃഷ്ണ പിള്ള, ട്രഷററായി സഖാവ് പി എം തങ്കച്ചൻ എന്നിവരെ തിരഞ്ഞെടുത്തു




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി S.Muraleekrishna Pilla
ട്രെഷറർ PM Thankachan
View Report