കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ഇന്ത്യ ഇരുപത്തിയാറാം സംസ്ഥാന സമ്മേളനം 2010 ജൂൺമാസം 24 ,25 തീയതികളിലായി സഖാവ് ജ്യോതിബസു നഗറിൽ (മാമൻ മാപ്പിള ഹാൾ കോട്ടയം) നടന്നു. സംസ്ഥാന പ്രസിഡന്റ് സഖാവ് സി ബി സി വാര്യർ രക്ത പതാക ഉയർത്തി. സമ്മേളനം ബഹുമാനപ്പെട്ട ധനകാര്യവകുപ്പ് മന്ത്രി സഖാവ് ഡോക്ടർ ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വെബ് സൈറ്റ് സഖാവ് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര സംസ്ഥാന ബജറ്റ്കളും പൊതുമേഖലാ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടന്നു .സഖാവ് പ്രൊഫസർ സി രവീന്ദ്രനാഥ് വിഷയമവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഖാവ് എസ് മുരളീകൃഷ്ണ പിള്ള റിപ്പോർട്ടും ട്രഷറർ സഖാവ് പി എം തങ്കച്ചൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. പ്രസിഡന്റായി സഖാവ് സിബിസി വാര്യരെയും ജനറൽ സെക്രട്ടറി സഖാവ് മുരളി കൃഷ്ണപിള്ളയെയും ട്രഷററായി സഖാവ് എസ് ശിവദാസ് നെയും യോഗം തെരഞ്ഞെടുത്തു
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | S.Muraleekrishna Pilla |
ട്രെഷറർ | S.Sivadas |