Conference



ഇരുപത്തി ഒൻപതാം സംസ്ഥാന സമ്മേളനം ,എറണാകുളം

2018-07-28

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ഇരുപത്തി ഒമ്പതാമത് സംസ്ഥാന സമ്മേളനം സഖാവ് മധു, സഖാവ് അനില നഗറിൽ ( ബൈത്ത് കൺവെൻഷൻ സെന്റർ കളമശ്ശേരി, എറണാകുളം ) ചേർന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സഖാവ് എളമരം കരീം രക്ത പതാക ഉയർത്തി. തുടർന്നു നടന്ന പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി കെഎൻ ഗോപിനാഥ്, സ്വാഗതസംഘം ചെയർമാൻ സഖാവ് സി കെ മണിശങ്കർ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സെമിനാറിൽ സഖാവ് കെ ചന്ദ്രൻപിള്ള വിഷയമവതരിപ്പിച്ചു. ഓഫീസർ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് തോമസ് പണിക്കർ, ഏജൻറ്സ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഖാവ് എംസി സുനിൽകുമാർ,അപ്രൈസ്സേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഖാവ് ആനന്ദ സ്വാമി എന്നിവർ പങ്കെടുത്തു. സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഖാവ് മുരളികൃഷ്ണപിള്ള സംഘടന റിപ്പോർട്ടും ട്രഷറർ സഖാവ് ടി സി രാധാകൃഷ്ണൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ പ്രസിഡണ്ടായി സഖാവ് എളമരം കരീമിനെയും ജനറൽ സെക്രട്ടറിയായി സഖാവ് എസ് മുരളീകൃഷ്ണ പിള്ളയേയും, ട്രഷററായി സഖാവ് എസ്‌ വി കവിതരാജ് നെയും സമ്മേളനം തിരഞ്ഞെടുത്തു.




DESIGNATION NAME
പ്രസിഡന്‍റ് Elamaram Karim
ജനറല്‍ സെക്രട്ടറി S.Muraleekrishna Pilla
ട്രെഷറർ SV Kavitharaj
View Report