Conference



മൂന്നാം സംസ്ഥാന സമ്മേളനം

1973-01-01

1971 രൂപീകരിക്കപ്പെട്ട സ്റ്റാഫ് അസോസിയേഷന്റെ മൂന്നാം സംസ്ഥാന സമ്മേളനം 1973 ൽ ചേർന്നു. 1972 ആദ്യത്തെ ചാർട്ട് ഓഫ് ഡിമാൻഡ് സമർപ്പിക്കുകയും നിരവധിയായ ചർച്ചകൾക്ക് ശേഷം മാനേജ്മെന്റുമായി ധാരണ ഉണ്ടാക്കുകയും കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു. എന്നാൽ അംഗീകരിച്ച കരാറിൽ എല്ലാ തസ്തികകളിലും നാമ മാത്രമായ വർദ്ധനവ് മാത്രമാണ് ഉണ്ടായിരുന്നത്. അംഗീകരിച്ച കരാറിനെതിരെ ജീവനക്കാർക്കിടയിൽ വലിയ അമർഷം ഉണ്ടായി. മാനേജ്മെന്റ് മുന്നിലെ കീഴടങ്ങലാണ് കരാർ എന്ന് ഭൂരിഭാഗം ജീവനക്കാരും വിശ്വസിച്ചു. ഭരണകക്ഷിയിലെ കോൺഗ്രസ് നേതാവ് എ സി ജോസ് പ്രസിഡണ്ടായ സംഘടന ഭരണകക്ഷി അംഗങ്ങൾ മാത്രം നയിക്കുന്ന മാനേജ്മെന്റ് ഉള്ള സ്ഥാപനത്തിൽ നിന്ന് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ നേടിയെടുക്കുമെന്ന ധാരണ വെറും വ്യാമോഹമായി അവശേഷിച്ചു. സമ്മേളനത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഇത് സംബന്ധിച്ച് ഉയർന്നു. ജീവനക്കാരുടെ നഷ്ടബോധത്തിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി പറയാൻ സ്റ്റാഫ്‌ അസോസിയേഷന്റെ നേതൃത്വത്തിന് കഴിയാതെ പോയി. സംസ്ഥാന പ്രസിഡണ്ട് എസി ജോസിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗം അവസാനിച്ചത് പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ സിബിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തുകൊണ്ടാണ്.




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി KK KRISHNAN
ട്രെഷറർ ,,
View Report