Conference



നാലാം സംസ്ഥാന സമ്മേളനം,എറണാകുളം

1974-11-10

1974 നവംബർ 10 ന് എറണാകുളം മദ്രാസ് കഫെയിൽ വച്ച് ചേർന്നു. മനോജ്മെന്റിന്റെ അനീതികൾ ഒന്നൊന്നായി വെല്ലുവിളിക്കപ്പെട്ട ഒരു കാലഘട്ടത്തിൽ നടന്ന സമ്മേളനമായിരുന്നു നാലാം സംസ്ഥാന സമ്മേളനം. മാനേജ്മെന്റ് പ്രതിനിധികളെ ഘരാവോ ചെയ്ത പ്രവർത്തകരുടെ സാഹസികത, അധിക വേദന നൽകാതെ നിർബന്ധിച്ച് അധിക ജോലി ചെയ്യിക്കുന്ന മാനേജ്മെന്റിന്റെ നടപടിയെ തിരസ്കരിക്കാനുള്ള അസോസിയേഷന്റെ ആഹ്വാനം, പ്രതികാരം ബുദ്ധിയിൽ നടത്തിയ സ്ഥലംമാറ്റം ഉത്തരവുകളെ ചോദ്യം ചെയ്തുകൊണ്ടുള്ള സ്റ്റാഫ് അസോസിയേഷന്റെ പ്രതിഷേധ പ്രകടനങ്ങൾ, നിയമ സാധ്യത ഇല്ലാതിരുന്ന ദീർഘകാല കരാറിനെ തിരസ്കരിച്ചുകൊണ്ട് മാനേജ്മെന്റിന് നൽകിയ പുതിയ അവകാശപത്രിക, ജീവനക്കാരുടെ പ്രശ്നങ്ങൾ ന്യായമാണെന്ന് പൊതുജനങ്ങളെ പോലും ബോധ്യമാക്കി കൊണ്ടുള്ള പ്രവർത്തന ശൈലി എല്ലാം അംഗങ്ങളിൽ ആവേശവും അളവറ്റ ആത്മവിശ്വാസവും പകർന്നു. സംഘടനാ പ്രവർത്തനത്തിലെ ജഡത്വം അവസാനിപ്പിച്ചുകൊണ്ട് അവകാശ പത്രിക അംഗീകരിക്കുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച സമ്മേളനം ആയിരുന്നു നാലാം സംസ്ഥാന സമ്മേളനം. 1973ല്‍ കമ്പനിയിൽ നടപ്പാക്കിയ ശമ്പള പരിഷ്കരണ എഗ്രിമെന്റിന്റെ പോരായ്മകൾ വിശദമായി ചർച്ചചെയ്യുകയും പണിമുടക്കി ആണെങ്കിലും സമരം ചെയ്ത് ശമ്പളവും ക്ഷാമബത്തയും പരിഷ്കരിക്കാനും മറ്റു സേവന വ്യവസ്ഥകൾ അംഗീകരിക്കുകയും വേണമെന്ന് സമ്മേളനം ഐകകണ്ഠേന തീരുമാനിച്ചു. സമ്മേളനം സിബിസി വാര്യരെയും ജനറൽ സെക്രട്ടറിയായി എം സുകുമാരൻ നായരെയും തിരഞ്ഞെടുത്തു




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി M SUKUMARAN NAIR
ട്രെഷറർ ..
View Report