സ്റ്റാഫ് അസോസിയേഷന്റെ അഞ്ചാം സംസ്ഥാന സമ്മേളനം 1976 ഓഗസ്റ്റ് എട്ടാം തീയതി തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്നു. സഖാക്കൾ എം സുകുമാരൻ നായർ സി വി ഐസക് കെ രാമചന്ദ്രൻ നായർ വി രാജേന്ദ്രൻ എം മുരളി എന്നിവരടങ്ങുന്ന പ്രസീഡിയം യോഗം നടപടികൾ നിയന്ത്രിച്ചു. സ്വാഗതസംഘം കൺവീനർ സഖാവ് കെ കെ കുറുപ്പ് പ്രതിനിധികളെ സ്വാഗതം ചെയ്തു. അടിയന്തരാവസ്ഥ തടവുകാരനായി ജയിലിൽ ആയിരുന്നു സഖാവ് സി ബി സി വാര്യരുടെ അസാന്നിധ്യത്തിൽ സംഘടനയുടെ വൈസ് പ്രസിഡണ്ട് സി വി ഐസക് യോഗത്തിൽ അധ്യക്ഷത വഹിച്ചു. യോഗം ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്ന സഖാവ് പി ഗോവിന്ദപ്പള്ളിയുടെ അഭാവത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് എം സുകുമാരൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ജനറൽ കൗൺസിലിനു വേണ്ടി ജനറൽ സെക്രട്ടറി സുകുമാരൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിക്കുകയുണ്ടായി. കൗൺസിൽ അംഗീകരിച്ചതും രാജ് കമ്മിറ്റി റിപ്പോർട്ടിന്റെ പരിധിയിൽനിന്ന് കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിനെ ഒഴിവാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതുമായ പ്രമേയം കെ രാമചന്ദ്രൻ നായർ അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിലും കണക്കിലും ചർച്ച നടന്നു. തുടർന്ന് യോഗം സിബിസി വാര്യർ പ്രസിഡണ്ടായും, എം മുരളീധരൻ നായർ ജനറൽ സെക്രട്ടറിയായി ആയും, സി സോമൻ ട്രഷറർ ആയുമുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | A MURALEEDHRAN NAIR |
ട്രെഷറർ | C SOMAN |