Conference



ആറാം സംസ്ഥാന സമ്മേളനം,തൃശ്ശൂർ

1977-11-10

സംഘടനയുടെ ആറാം സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ വച്ച് 1977 സെപ്റ്റംബർ 10,11 തീയതികളിൽ ചേർന്നു. റിപ്പോർട്ടു കാലയളവിൽ ആണ് അർഹതപ്പെട്ട ബോണസ് നേടിയെടുക്കുന്നതിനു വേണ്ടിയുള്ള വൈവിദ്യമുള്ള സമരങ്ങൾ സ്വീകരിച്ചതും സുദീർഘമായ പോരാട്ടം സ്റ്റാഫ്‌ അസോസിയേഷൻ നയിച്ചതും. അടിയന്തരാവസ്ഥയുടെ മറവിൽ അവകാശം നിഷേധിക്കുന്ന സമീപനം മാനേജ്മെന്റ് പുലർത്തിയതാണ് ബോണസിന്റെ കാര്യത്തിൽ കണ്ടത് . കൃത്യമായ ലാഭം രേഖപ്പെടുത്തിയിട്ടും നാല് ശതമാനം കസ്റ്റമറി ബോണസ് മാത്രമേ തരൂ എന്ന നിലപാട് മാനേജ്മെന്റ് സ്വീകരിച്ചപ്പോൾ ആ ബോണസ് ഞങ്ങൾ ബഹിഷ്കരിക്കുന്നു എന്ന സ്റ്റാഫ് അസോസിയേഷന്റെ ഉജ്ജ്വലമായ നിലപാടും നിലപാടിനോടൊപ്പം ചേർന്നുകൊണ്ട് അത് വിജയിപ്പിച്ചെടുക്കാൻ സ്റ്റാഫ് അസോസിയേഷന്റെ അംഗങ്ങൾ നടത്തിയ പ്രയത്നവും പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്.സംഘടിതശേഷി ഉപയോഗിച്ചുകൊണ്ടുള്ള പ്രത്യക്ഷ പരിപാടികൾക്കൊപ്പം തന്നെ നിയമനടപടികളുമായി സംഘടന മുന്നോട്ടു പോയി.അവകാശ ദിനാചരണവും സൂചനാ ധർണ്ണയും ഇതോടൊപ്പം സംഘടിപ്പിച്ചു. ഒടുവിൽ മാനേജ്മെന്റ് ബോണസും വിതരണം ചെയ്യാൻ തീരുമാനിച്ചു. പുതിയ അവകാശ പത്രിക സമർപ്പിച്ചതും ഈ കാലഘട്ടത്തിലാണ്. സമ്മേളനം പ്രസിഡണ്ടായി സിബിസി വാര്യരെയും ജനറൽ സെക്രട്ടറി ആയി എം മുരളീധരൻ നായരെയും തിരഞ്ഞെടുത്തു




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി A MURALEEDHRAN NAIR
ട്രെഷറർ ..
View Report