1978 നവംബർ 11, 12 തീയതികളിൽ സംഘടനയുടെ ഏഴാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം സെൻട്രൽ ഹൈസ്കൂളിൽ ചേർന്നു. 11ന് രാവിലെ 10 മണിക്ക് പ്രസിഡന്റ് സിബിസി പതാക ഉയർത്തിയതോടുകൂടിയാണ് സമ്മേളനം ആരംഭിച്ചത്. പ്രമുഖ ധനതത്വ ശാസ്ത്രജ്ഞനും മാക്സിയിൽ പണ്ഡിതനുമായ ഡോക്ടർ മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സി ബി സി അധ്യക്ഷത വഹിച്ച യോഗത്തിൽസ്വാഗതസംഘം ചെയർമാൻ എസ് എസ് പോറ്റി സ്വാഗത ആശംസിച്ചു. വൈകുന്നേരം 3 മണിക്ക് സെമിനറിൽ സിഐടിയു സെക്രട്ടറി കെ എൻ രവീന്ദ്രനാഥ് വിഷയം അവതരിപ്പിച്ചു.തുടർന്ന് പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറിയും മുരളീധരൻ നായർ റിപ്പോർട്ടും ട്രഷറർ കെ സുകുമാരൻ നായർ കണക്ക് അവതരിപ്പിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങളെ വിലയിരുത്തിയ സമ്മേളനം ഭാവി പ്രവർത്തനങ്ങൾക്ക് രക്തവും സൃഷ്ടിപരവും സുസങ്കടിതവുമായ ഒരു രൂപരേഖ തയ്യാറാക്കി. യോഗം പ്രസിഡണ്ടായി സിബിസി യെയും ജനറൽ സെക്രട്ടറിയായി ലെനിൻ രാജേന്ദ്രനെയും ട്രഷറായി ബി രാജ്മോഹനേയും തിരഞ്ഞെടുത്തു.
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | LENIN RAJENDRAN |
ട്രെഷറർ | B RAJ MOHAN |