Conference



ഒമ്പതാം സംസ്ഥാന സമ്മേളനം,കൊല്ലം

1981-06-13

സംഘടനയുടെ ഒമ്പതാമത് സംസ്ഥാന സമ്മേളനം 1981 ജൂൺ 13,14 തീയതികളിൽ കൊല്ലം ജില്ലാ സഹകരണ ബാങ്ക് കൺവെൻഷൻ ഹാളിൽ വച്ച് സംഘടിപ്പിച്ചു. 13 രാവിലെ സി ബി സി പതാക ഉയർത്തി. സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറി എം പത്മലോജനൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി മുരളീധരൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഉച്ചതിരിഞ്ഞ് നടന്ന ട്രേഡ് യൂണിയൻ സെമിനാറിൽ കെഎസ്ഇബി വർക്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ഓ ഹബീബ് പ്രസ്ഥാനം ഇന്ന് എന്ന വിഷയം അവതരിപ്പിച്ചു. സമ്മേളനത്തിന്റെ തുടർച്ചയിൽ റിപ്പോർട്ടിലും വരവ് ചെലവ് കണക്കിലും ചർച്ച നടന്നു. സിബിസി പ്രസിഡന്റായും എം എ അബൂബക്കർ ജനറൽ സെക്രട്ടറിയായും പി വി നാഥ് ട്രഷററായും കമ്മിറ്റി രൂപീകരിച്ചു.




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി MA ABOOBACKER
ട്രെഷറർ PV NATH
View Report