Conference



പത്താം സംസ്ഥാന സമ്മേളനം,എറണാകുളം

1982-06-12

സ്റ്റാഫ് അസോസിയേഷന്റെ പത്താം സംസ്ഥാന സമ്മേളനം 1982 ജൂൺ 12 13 തീയതികളിൽ എറണാകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ വച്ച് ചേർന്നു. രാവിലെ 10 മണിക്ക് സിബിസി പതാക ഉയർത്തി. തുടർന്ന് ഇന്ത്യയിലെ ഇന്നത്തെ സാമ്പത്തിക രാഷ്ട്രീയ പരിസ്ഥിതികളും തൊഴിലാളി പ്രസ്ഥാനവും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് കെ എൻ രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുതലാളിത്ത വികസനത്തിന്റെ പാത സ്വീകരിക്കുകയും മുതലാളിത്ത ലോകവുമായി ബന്ധപ്പെടുകയും ചെയ്യുന്ന ഇന്ത്യ ആഴമേറിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്നുമണിക്ക് പ്രതിനിധി സമ്മേളനം തുടങ്ങി. സിബിസി അധ്യക്ഷത വഹിച്ചു. എം എം ലോറൻസ് എംപി പ്രതിനിധി സമ്മേളനത്തെ അഭിസംബോധന ചെയ്തു. ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിംഗ് ചർച്ച ആരംഭിച്ചു. രണ്ടാം ദിവസം സാംസ്കാരിക സമ്മേളനം അക്കാദമി ചെയർമാൻ പി ഗോവിന്ദ പിള്ള ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രൊഫസർ എൻ കെ സാനു മാഷ് സംസാരിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ശേഷം സമ്മേളനം പ്രസിഡന്റ് ആയി സിബിസി വാര്യരെയും ജനറൽ സെക്രട്ടറിയായി എം എ അബൂബക്കറിനെയും ട്രഷററായി സി ആർ തങ്കപ്പനെയും തിരഞ്ഞെടുത്തു.




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി MA ABOOBACKER
ട്രെഷറർ CR THANKAPPAN
View Report