1983 ജൂലൈ 9 10 തീയതികളിൽ തൃശ്ശൂരിൽ വച്ച് ചേർന്നു. സഖാവ് സിബിസി അധ്യക്ഷത വഹിച്ചു.നിരന്തരമായ പോരാട്ടത്തിലൂടെ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംഘടന ആഞ്ഞടിച്ച വർഷമായിരുന്നു നടപ്പ് റിപ്പോർട്ട് കാലയളവ്. മാനേജ്മെന്റിന്റെ പ്രതികാരനടപടികളെ നേരിട്ട് കൊണ്ടു തന്നെ സംഘടനാസ്വാതന്ത്രത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തുനിൽക്കുകയും സു സംഘടിതമായ പ്രവർത്തനത്തിലൂടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും പോരാട്ടം വിജയത്തിൽ എത്തിക്കാനുള്ള പരമാവധി പരിശ്രമം സംഘടന നടത്തി എന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. സ്റ്റാഫ് അസോസിയേഷന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ഏറെ നാളത്തെ ആഗ്രഹം മുൻനിർത്തി പത്ത് സെന്റ് സ്ഥലം തൃശൂരിൽ വാങ്ങിയിട്ടുണ്ട്. സംഘ വേദിയുടെ ആദ്യലക്കം എറണാകുളത്ത് വച്ച് എം എം ലോറൻസ് എംപി പുറത്തിറക്കി.ജനറൽ സെക്രട്ടറി എം എ അബൂബക്കർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി ആർ തങ്കപ്പൻ വരവ്, ചിലവ് കണക്കുകളും അവതരിപ്പിച്ചു. സമ്മേളനം പ്രസിഡണ്ടായി സിബിസി വാര്യരെയും ജനറൽ സെക്രട്ടറിയായി എം എ അബൂബക്കറിനെയും തിരഞ്ഞെടുത്തു.
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | MA ABOOBACKER |
ട്രെഷറർ | ,, |