സ്റ്റാഫ് അസോസിയേഷന്റെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനം 1984 ഓഗസ്റ്റ് 12ന് ആലപ്പുഴയിൽ വച്ച് നടന്നു. സഖാവ് സിബിസി അധ്യക്ഷത വഹിച്ച സമ്മേളനം എഫ് എസ് ഇ ടി ഓ ആലപ്പുഴ ജില്ലാ സെക്രട്ടറി സഖാവ് ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനത്തെ സംബന്ധിച്ചിടത്തോളം നാനാ തരത്തിലുള്ള വെല്ലുവിളികൾ ആണ് ഇന്ന് നേരിടേണ്ടി വന്നിരിക്കുന്നത് എന്നും കുത്തകപത്രങ്ങളെയും അധികാരത്തിന്റെ മുഴുവൻ മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് ഇവിടത്തെ സംഘടനാ പ്രവർത്തനത്തെ ഇടിച്ചു താഴ്ത്താനും തകർക്കാനും ആണ് ഭരണകക്ഷി ശ്രമിക്കുന്നതെന്നും അദ്ദേഹം തന്നെ ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. തുടർന്ന് അധ്യക്ഷ പ്രസംഗത്തിൽ സിബിസി 1975 നിലവിലുള്ള കരാറിനെ ലംഘിച്ചുകൊണ്ട് സംഘടനാ നടത്തിയ ഐതിഹാസിക സമരം ഓർമിപ്പിച്ചു. കാറ്റഗറി സംഘടനകളും മന്ത്രിവിലാസം യൂണിയനുകളും ഉണ്ടാക്കാൻ ശ്രമിക്കുന്നവർ പൂർവ്വകാല സമരത്തിനു നേരെ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനറൽ സെക്രട്ടറി എം മുരളീധരൻ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി ആർ തങ്കപ്പൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ( കഴിഞ്ഞ സമ്മേളനം തിരഞ്ഞെടുത്തിരുന്ന ജനറൽ സെക്രട്ടറി സഖാവ് എംഎ അബൂബക്കർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം ലഭിച്ചതിനെ തുടർന്ന് സഫയിൽ നിന്നും സംഘടനയിൽ നിന്നും 1983 സെപ്റ്റംബർ മാസം രാജി വെച്ചിരുന്നു). റിപ്പോർട്ടിന്മേൽ ചർച്ചയും തുടർന്ന് ബൈലോ ഭേദഗതി പ്രമേയങ്ങളും അവതരിപ്പിച്ചു. മാസവരി 2 രൂപയിൽ നിന്നും മൂന്നു രൂപയാക്കി വർധിപ്പിച്ചു. തുടർന്ന് സമ്മേളനം സംസ്ഥാന പ്രസിഡന്റായി സിബിസി വാര്യരെയും ജനറൽ സെക്രട്ടറിയായി സി ആർ തങ്കപ്പനെയും ട്രഷററായി പി ഉണ്ണികൃഷ്ണനെയും തിരഞ്ഞെടുത്തു.
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | CR THANKAPPAN |
ട്രെഷറർ | P UNNIKRISHNAN |