സംഘടനയുടെ പതിനഞ്ചാം സംസ്ഥാന സമ്മേളനം 1988 14 15 തീയതികളിലായി തിരുവനന്തപുരം വച്ച് നടത്തപ്പെട്ടു. പതിനാലാം തീയതി രാവിലെ സംസ്ഥാന പ്രസിഡണ്ട് സിബിസി വാര്യർ പതാക ഉയർത്തി. രാവിലെ 10 30 ന് സമ്മേളനം ധനകാര്യ മന്ത്രി സഖാവ് വി വിശ്വനാഥമേനോൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സഖാവ് ജയൻ ബാബു സ്വാഗതം ആശംസിച്ചു. വൈകുന്നേരം നാലുമണിക്ക് സാംസ്കാരിക സമ്മേളനത്തിൽ സാഹിത്യവും സാമൂഹ്യ പരിവർത്തനവും എന്ന വിഷയം ഗോവിന്ദപിള്ള അവതരിപ്പിച്ചു. രാത്രി 7 മണിക്കാ ആരംഭിച്ച യൂണിയൻ സമ്മേളനത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധിയും അത് നേരിടുന്നതിൽ തൊഴിലാളികളുടെ പങ്കും എന്ന വിഷയത്തെ അധികരിച്ച് ചർച്ച നടന്നു. എടിയു സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഓ ജെ ജോസഫ് വിഷയം അവതരിപ്പിച്ചു. പതിനഞ്ചാം തീയതി രാവിലെ ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിന് ചർച്ച നടന്നു. തുടർന്ന് സംഘടനയുടെ ആവിർഭാവം മുതൽ തന്നെ നമ്മുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുകയും അതിന്റെ വിജയത്തിൽ സർവ്വവിധ സഹായങ്ങൾ ചെയ്തു പോരുകയും ചെയ്യുന്ന ഇന്ത്യൻ തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തും പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്നതുമായ സിഐടിയുവിൽ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷനെ അഫിലിയറ്റ് ചെയ്യാൻ സമ്മേളനം തീരുമാനിച്ചു. സംഘടനയുടെ ആക്സിഡന്റ് ആയി സിബിസി വാര്യരെയും ജനറൽ സെക്രട്ടറിയായി cr തങ്കപ്പനെയും ട്രഷററായി ഉണ്ണികൃഷ്ണനെയും സമ്മേളനം തിരഞ്ഞെടുത്തു.
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | CR THANKAPPAN |
ട്രെഷറർ | P UNNIKRISHNAN |