സ്റ്റാഫ് അസോസിയേഷന്റെ 19 ആം സംസ്ഥാന സമ്മേളനം 1995 ഒക്ടോബർ 14,15 തീയതികളിൽ തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഹാളിൽ ഒരുക്കിയ സഖാവ് രവീന്ദ്രൻ നായർ നഗറിൽ വച്ച് നടന്നു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സിബിഎസ്ഇ വാര്യർ അധ്യക്ഷത വഹിച്ചു.സമുന്നതനായ ട്രേഡ് യൂണിയൻ നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ധനമന്ത്രിയുമായ സഖാവ് ശിവദാസ മേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം നടന്ന വികസന സെമിനാർ ആർ രാഘവൻപിള്ള ഉദ്ഘാടനം ചെയ്തു. പറ്റാത്ത അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സഖാവ് എം മുരളീധരൻ നായർ സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് പുത്തൻ സാമ്പത്തിക നയങ്ങളും തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തെ ആധാരമാക്കി സെമിനാർ നടന്നു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ ഓ ഹബീബ് വിഷയം അവതരിപ്പിച്ചുകൊണ്ട് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എ എം ഫാറൂഖ് റിപ്പോർട്ടും ട്രഷറർ കെ വി രാധാകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിലും കണക്കിലും ദീർഘമായ ചർച്ചകൾ നടന്നു. തുടർന്ന് സമ്മേളനം സിബിസി വാര്യർ പ്രസിഡണ്ടായും ജി തോമസ് പണിക്കർ ജനറൽ സെക്രട്ടറിയും കെ വി രാധാകൃഷ്ണൻ ട്രഷറുമായി കമ്മിറ്റി തിരഞ്ഞെടുത്തു
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | G THOMAS PANIKKAR |
ട്രെഷറർ | KV RADHAKRISHNAN |