കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ രജത ജൂബിലി സമ്മേളനം 1997 ഏപ്രിൽ 12 13 തീയതികളിൽ തൃശ്ശൂർ നടന്നു. സഖാവ് പി പി നാരായണ നഗറിൽ ഏപ്രിൽ 12ന് രാവിലെ 10ന് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സഖാവ് സി ബി സി വാര്യർ പതാക ഉയർത്തിയതോടെ സമ്മേളന പരിപാടികൾ ആരംഭിച്ചു. സംസ്ഥാന യുവജനക്ഷേമ വകുപ്പ് മന്ത്രി സഖാവ് കെ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സഖാവ് കെ വരദരാജൻ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയിസ് നേതാവ് സഖാവ് കെ രാമൻ, കെ എസ് ടി എ നേതാവ് സഖാവ് നാരായണൻ കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ പ്രസിഡന്റ് സഖാവ് ആർ രാഘവൻ പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് 1973 മുതൽ സംഘടനയുടെ ജനറൽ സെക്രട്ടറിമാരായ സഖാക്കൾ കെ കൃഷ്ണൻ, കെ സുകുമാരൻ നായർ, എം മുരളീധരൻ നായർ, അബൂബക്കർ, ലെനിൻ രാജേന്ദ്രൻ ,സി ആർ തങ്കപ്പൻ, വി കെ പൊന്നപ്പൻ ,എ എം ഫാറൂഖ് എന്നിവരെ സമ്മേളനം ആദരിച്ചു. എം മുരളീധരൻ ചടങ്ങിന് സ്വാഗതം പറഞ്ഞു ജോയിൻ സെക്രട്ടറി കെ കെ സാബു നന്ദി പ്രകാശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം പുത്തൻ സാമ്പത്തിക നയങ്ങളും തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളും എന്ന സെമിനാർ നടന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി സഖാവ് വി ബി ചെറിയാൻ വിഷയമവതരിപ്പിച്ചു ജനറൽ സെക്രട്ടറി സംഘടനാ റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു. ധനമന്ത്രി സഖാവ് ടി ശിവദാസമേനോൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു . പ്രസിഡണ്ടായി സഖാവ് സിബിസി വരുകയും ജനറൽ സെക്രട്ടറിയായി സഖാവ് ജി തോമസ് പണിക്കരെയും ട്രഷററായി സഖാവ് കെ വി രാധാകൃഷ്ണനെയും സമ്മേളനം തിരഞ്ഞെടുത്തു.
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | G THOMAS PANIKKAR |
ട്രെഷറർ | KV RADHAKRISHNAN |