കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം 2000 ജൂലൈ 23, 24 തീയതികളിൽ ആലപ്പുഴയിൽ കെ സി സുഗതൻ നഗറിൽ ചേർന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സഖാവ് സി ബി സി വാര്യർ രക്ത പതാക ഉയർത്തി. സി ബി സി യുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സഖാവ് വിഎസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ആഗോളവൽക്കരണവും ബദൽ കാഴ്ചപ്പാടുകളും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് പി കെ ഗുരുദാസൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് കെ എൻ രവീന്ദ്ര നാഥ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ജനറൽ സെക്രട്ടറി സഖാവ് ടി എൻ വേണുഗോപാലൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു . പ്രസിഡണ്ടായി സഖാവ് സി ബി സി വാര്യരെയും ജനറൽ സെക്രട്ടറിയായി സഖാവ് എസ് അശോക് കുമാറും ട്രഷററായി സഖാവ് പി എം തങ്കച്ചൻ യോഗം തിരഞ്ഞെടുത്തു.
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | S.ASOK KUMAR |
ട്രെഷറർ | PM THANKACHAN |