Conference



ഇരുപത്തി നാലാം സംസ്ഥാന സമ്മേളനം, കൊല്ലം

2004-03-13

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ഇരുപത്തിനാലാം സംസ്ഥാന സമ്മേളനം 2004 മാർച്ച് 13, 14 തീയതികളിലായി കൊല്ലത്ത് സഖാവ് സുശീല ഗോപാലൻ നഗറിൽ ചേർന്നു . സംസ്ഥാന പ്രസിഡന്റ് സഖാവ് സി ബി സി വാര്യർ രക്ത പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. സി ബി സി യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിന് സ്വാഗതസംഘം ചെയർമാനും സിഐടിയു കൊല്ലം ജില്ലാ സെക്രട്ടറിയുമായ സഖാവ് പി കേശവൻ നായർ സ്വാഗതം ആശംസിച്ചു. സിഐടിയു സംസ്ഥാന ജന സെക്രട്ടറി സഖാവ് പി കെ ഗുരുദാസൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സഖാവ് പി രാജേന്ദ്രൻ കെഎസ്ആർടിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് കെ കെ ദിവാകരൻ എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് സഖാവ് കെ വരദരാജൻ സംസ്ഥാന പ്രസിഡന്റ് സഖാവ് അഡ്വക്കേറ്റ് രാഘവൻ പിള്ള എന്നിവർ സംസാരിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയും പൊതുമേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ സിഐടിയു സംസ്ഥാന സെക്രട്ടറി സഖാവ് എൻ പത്മലോചനൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സഖാവ് പി ഹരിദാസ് പ്രവർത്തന റിപ്പോർട്ടും സഖാവ് പി എം തങ്കച്ചൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും സമ്മേളനം ഐകകണ്ഠേന തെരഞ്ഞെടുത്തു. പ്രസിഡണ്ടായി സഖാവ് സി ബി സി വാര്യരെയും ജനറൽ സെക്രട്ടറിയായി സഖാവ് കെ വിജയനെയും ട്രഷറർ ആയി സഖാവ് പി എം തങ്കച്ചനെയും സമ്മേളനം തെരഞ്ഞെടുത്തു.




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി K.VIJAYAN
ട്രെഷറർ PM Thankachan
View Report