Conference



പതിനെട്ടാം സംസ്ഥാന സമ്മേളനം,എറണാകുളം

1994-02-12

സ്റ്റാഫ് അസോസിയേഷന്റെ പതിനെട്ടാം സംസ്ഥാന സമ്മേളനം 1994 ഫെബ്രുവരി 12 13 തീയതികളിൽ എറണാകുളത്ത് വച്ച് ചേർന്നു. സംസ്ഥാന പ്രസിഡന്റ് സഖാവ് സിബിസി അധ്യക്ഷത വഹിച്ച യോഗത്തിൽ വി വിശ്വനാഥമേനോൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയൻ സമ്മേളനത്തിൽ സിഐടിയു അഖിലേന്ത്യ സെക്രട്ടറി സഖാവ് വി ബി ചെറിയാൻ കേന്ദ്ര ഗവൺമെന്റിന്റെ പുത്തൻ സാമ്പത്തിക നയങ്ങളും തൊഴിലാളികളും എന്ന വിഷയത്തെ സംബന്ധിച്ചും ചിന്ത എഡിറ്റർ സഖാവ് സി ഭാസ്കരൻ ഡെങ്കൾ നിർദ്ദേശങ്ങളും ഇന്ത്യൻ കാർഷിക വ്യവസായ സേവന മേഖലകളും എന്ന വിഷയത്തെ സംബന്ധിച്ചും പ്രഭാഷണങ്ങൾ നടത്തി. ബിസിനസ് സമ്മേളനം ജനറൽ സെക്രട്ടറി സഖാവ് വി കെ പൊന്നപ്പൻ റിപ്പോർട്ടും ട്രഷറർ സഖാവ് രാധാകൃഷ്ണൻ കണക്കും അവതരിപ്പിച്ചു. തുടർന്ന് റിപ്പോർട്ടിൻ മേലും കണക്കിൻ മേലും ചർച്ച നടന്നു. തുടർന്ന് സമ്മേളനം പ്രസിഡണ്ടായി സിബിഎസ്ഇ വാര്യരെയും ജനറൽ സെക്രട്ടറിയായി എ എം ഫറോക്ക് , ട്രഷററായി സഖാവ് കെ വി രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി AM FAROOQ
ട്രെഷറർ KV RADHAKRISHNAN
View Report